മാസ്കില്ല, അകലമില്ല; സിന്ധ്യയെ കേൾക്കാൻ തിങ്ങിക്കൂടി ജനം; ചിത്രങ്ങൾ

scindia-tweet-viral
SHARE

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണമാണ് മധ്യപ്രദേശിൽ നടക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും ഏറെ നിർണായകമായ തിരഞ്ഞെടുപ്പിൽ പലപ്പോഴും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ തന്നെ ഇതിന് ഉദാഹരണമായി. 

സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറു കണക്കിന് പേരാണ് ബമോരി മണ്ഡലത്തില്‍ സിന്ധ്യയുടെ പ്രചാരണപരിപാടിക്ക് എത്തിയത്. ഇവരിൽ പലരും മാസ്ക് പോലും ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കാതെ തിങ്ങി നിറഞ്ഞ വേദിയുടെ ചിത്രങ്ങളും സിന്ധ്യ പങ്കുവച്ചതിലുണ്ട്.

28 സീറ്റുകളിലേക്കാണ് നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ്. 230 അംഗ നിയമസഭയിൽ ബിജെപിക്ക് 107, കോൺഗ്രസിന് 88 എന്നിങ്ങനെയാണ് അംഗബലം. നാലു സ്വതന്ത്രരും ബിഎസ്പിക്കും എസ്പിക്കും ഓരോ അംഗങ്ങൾ വീതവും ഉണ്ട്. കോൺഗ്രസിൽനിന്നെത്തിയ 25 എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നൽകിയപ്പോൾ ജാതി സമവാക്യങ്ങളും സർവേകളും നടത്തി കണക്കുകൂട്ടിയശേഷമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...