ഐഫോൺ 12 പ്രോ കാഞ്ചീപുരത്ത് നിർമിച്ചേക്കും; ഇന്ത്യക്ക് നേട്ടം

i-phone-india
SHARE

ആപ്പിളിന്റെ പുതുപുത്തന്‍ െഎഫോണ്‍ 12 പ്രോ മോഡല്‍ ഇന്ത്യയില്‍ നിർമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് ഏജന്‍സിയുടെ കൈവശം കിട്ടിയ പേപ്പറിലാണ് ഐഫോണ്‍ 12 പ്രോ എങ്കിലും ഇന്ത്യയിലും ബ്രസീലിലുമുള്ള ഫോക്‌സ്‌കോണിന്റെ നിര്‍മാണ ശാലയില്‍ അസംബിള്‍ ചെയ്‌തേക്കുമെന്ന പരാമര്‍ശമുള്ളത്. 

ഫോക്‌സ്‌കോണിന്റെ ചെന്നൈ-ബെംഗളുരു ഹൈവേയില്‍ കാഞ്ചീപുരത്തുള്ള ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലായിരിക്കും ഐഫോണ്‍ 12 പ്രോ അസംബിള്‍ ചെയ്യുക എന്നും രേഖകളില്‍ കാണാം. തിരഞ്ഞെടുത്ത ചില ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചെടുക്കുന്നുണ്ട്. നിലവില്‍ ഐഫോണ്‍ 11 അവിടെ നിര്‍മിക്കുന്നുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...