വിവാഹാഭ്യർഥന നിരസിച്ചു; കൂട്ടുകാരിയെ കിണറ്റിൽ തള്ളിയിട്ട് യുവാവ്; അറസ്റ്റ്

handcuff
SHARE

വിവാഹാഭ്യർഥന നിരസിച്ചതിന് കൂട്ടുകാരിയെ കിണറ്റിൽ തള്ളിയിട്ട യുവാവ് അറസ്റ്റിൽ. ദേവനഹള്ളി സ്വദേശി ആദർശാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആദർശ് യുവതിയെ പരിചയപ്പെട്ടത്. കാണാനായി ദേവനഹള്ളിയിലേക്ക് എത്തിയതാണ് യുവതി.

സംസാരിക്കുന്നതിനിടെ ആദർശ് വിവാഹാഭ്യർഥന നടത്തി. യുവതി നിരസിച്ചതോടെ കുപിതനായ യുവാവ് 60 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.

കൃഷിയിടത്തിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് കർഷകർ നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. മൂന്ന് ദിവസമായി കിണറ്റിനുള്ളിലെ ചെടിയിൽ പിടിച്ച് കിടക്കുകയായിരുന്നു യുവതി. അവശനിലയിലായിരുന്ന യുവതിയെ കർഷകർ ചേർന്ന് രക്ഷിക്കുകയായിരുന്നു. കൊലപാതക ശ്രമമുൾപ്പടെയുള്ള കുറ്റം ചുമത്തിയാണ് പൊലീസ് ആദർശിനെതിരെ കേസെടുത്തത്. 

MORE IN INDIA
SHOW MORE
Loading...
Loading...