ബിഹാറിൽ യോഗിക്കായി പിടിവലി; മോദി കഴിഞ്ഞാൽ സ്ഥാനാര്‍ഥികള്‍ക്ക് പ്രിയം

modi-yogi-bihar
SHARE

ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി സ്ഥാനാർഥികളുടെ പിടിവലി. തിരഞ്ഞെടുപ്പ് റാലികളിൽ യോഗിയെ എത്തിച്ച് ആളെ കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാർഥികൾ. 18 പൊതുറാലികളിൽ യോഗി എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. മോദി കഴിഞ്ഞാൽ ബിജെപിയുടെ താരപ്രചാരകരനായി യോഗി എത്തുന്നു എന്നതും പ്രത്യേകതയാണ്.

30 താരപ്രചാരകരുടെ പട്ടികയാണ് ബിജെപി പുറത്തുവിടുന്നത്. ഇതിൽ 12 റാലികളിലെങ്കിലും മോദി എത്തും. 18 മുതൽ 22 റാലികളിൽ യോഗിയും. യോഗി ആദിത്യനാഥിന്​ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ ഡിമാൻഡാനുള്ളതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്​സ്​വാൾ അവകാശപ്പെടുന്നു. ഈ മാസം 20ന് രാംഗ്രാഗ് മണ്ഡലത്തിൽ യോഗി പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

MORE IN INDIA
SHOW MORE
Loading...
Loading...