ബലാൽസംഗം ചെറുത്തതിന് ജീവനോടെ തീകൊളുത്തി; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

rape-17
പ്രതീകാത്മക ചിത്രം; കടപ്പാട് ഗൂഗിൾ
SHARE

ബലാൽസംഗം ചെറുത്ത ആദിവാസി പെൺകുട്ടിയെ തൊഴിലുടമ ജീവനോടെ തീ കൊളുത്തി. തെലങ്കാനയിലെ ഖമ്മാമിലാണ് സംഭവം. സെപ്റ്റംബർ പതിനെട്ടിനായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഒരുമാസത്തോളം വിദഗ്ധ ചികിൽസ നൽകിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വീട്ടുജോലികളിൽ സഹായിക്കുന്നതിനായാണ് പെൺകുട്ടിയെ  കൊണ്ടുവന്നത്. സെപ്റ്റംബർ പതിനെട്ടിന് രാത്രിയിൽ വീട്ടുടമയുടെ ഭാഗത്ത് നിന്നും ലൈംഗികാതിക്രമം ഉണ്ടായി. ഇത് പെൺകുട്ടി ചെറുത്തതോടെ ഇയാൾ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിൽസ തേടിയത്. തൊഴിലുടമയെ ഭയന്ന് വീട്ടിലോ പൊലീസിലോ അറിയിച്ചില്ല. പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.  

പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. തെലങ്കാന മനുഷ്യാവകാശ കമ്മീഷനും കേസിൽ ഇടപെട്ടിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...