ഒരു വർഷമായി ടോയ്‍ലറ്റിൽ; പൂട്ടിയിട്ടത് ഭർത്താവ്; ഒടുവിൽ രക്ഷ

woman-locked-up-inb-toilet
SHARE

ഒരു വർഷ‌മായി ഭർത്താവ് ശുചിമുറിയില്‍ പൂട്ടിയിരുന്ന സ്ത്രീക്ക് ഒടുവിൽ രക്ഷ രക്ഷിച്ച് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരുടെ രക്ഷക്കെത്തിയത്. ഹരിയാനയിലെ പാനിപ്പത്തിലുള്ള റിഷ്പൂർ വില്ലേജിലാണ് സംഭവം.  ദിവസങ്ങളായി ഈ സ്ത്രീ ആഹാരം കഴിച്ചിട്ടില്ലായിരുന്നുവെന്ന് ശിശുക്ഷേമവകുപ്പ് ഓഫീസർ രജനി ഗുപ്ത പറയുന്നു. 

യുവതിയെ പരിതാപകരമായ അവസ്ഥയിലാണ് സംഘം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവരെ ബലം പ്രയോഗിച്ച് കക്കൂസിനകത്ത് പൂട്ടിയിടുകയായിരുന്നു. ഭാര്യക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നും ഡോക്ടറെ കാണിച്ചിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് പൂട്ടിയിട്ടതെന്നും ഭർത്താവ് പറയുന്നു. 

''അവർക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് കേട്ടത്. എന്നാല്‍ തെറ്റാണെന്നാണ് കരുതുന്നത്. അത് എന്തു തന്നെ ആയാലും ഞങ്ങൾ അവിടെ എത്തിയപ്പോൾ ആ സ്ത്രീ ശുചിമുറിയിൽ പൂട്ടിയിടപ്പെട്ട അവസ്ഥയിലായിരുന്നു. ഞങ്ങൾ‌ അവരെ രക്ഷിച്ചു, കുളിപ്പിച്ചു. പൊലീസിൽ പരാതിപ്പെട്ടിട്ടുമുണ്ട്'',  രജനി ഗുപ്ത ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...