22-ാമത്തെ നിലയിൽ ഒറ്റക്കൈ കുത്തി നിൽപ്പ്; യുവാവിനെ അന്വേഷിച്ച് പൊലീസ്; വിഡിയോ

mumbai-man
SHARE

ഫ്ലാറ്റിന്റെ മുകളിൽ നിന്ന് അപകടകരമാം വിധം അഭ്യാസപ്രകടനം നടത്തിയ യുവാവിനെ തേടി പൊലീസ്. ഫ്ലാറ്റിന്റെ 22–ാമത്തെ നിലയിൽ സംരക്ഷണ ഭിത്തിയില്ലാത്ത സൺഷെയ്ഡിൽ ഒറ്റക്കൈ കുത്തി നിൽക്കുന്ന യുവാവിന്റെ വിഡിയോ ആണ് വ്യാപകയാമി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

യുവാവിന്റെ അഭ്യാസപ്രകടനം കൂട്ടുകാരന്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. അഭ്യാസപ്രകടനം നടത്തുന്നതിന് മുന്‍പ് യുവാവ് എനര്‍ജി ഡ്രിങ്ക് കുടിക്കുന്നതും തുടര്‍ന്ന്് സണ്‍ഷെയ്ഡിലേക്ക് പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. കഷ്ടിച്ച് രണ്ട് അടി മാത്രം വീതിയുളള സ്ഥലത്തായിരുന്നു സാഹസിക പ്രകടനം. ഒറ്റക്കൈ കുത്തി യുവാവ് നില്‍ക്കുന്ന വീഡിയോയാണ് ദൃശ്യങ്ങളില്‍ ഉളളത്.

അവിശ്വസനീയമായ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, അഭ്യാസപ്രകടനത്തിന്റെ പിന്നില്‍ ആരാണ് എന്ന് തെരയുകയാണ് മുംബൈയിലെ കണ്ടിവാലി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.

MORE IN INDIA
SHOW MORE
Loading...
Loading...