കാർ തടഞ്ഞു; ട്രാഫിക് പൊലീസിനെ ബോണറ്റിൽ വലിച്ചിഴച്ച് ക്രൂരത; വിഡിയോ

police-dragged
SHARE

കാർ തടഞ്ഞ പൊലീസുകാരനു നേരെ ക്രൂരവിനോദം. പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ 400 മീറ്ററാണ് വാഹനം ഓടിച്ചിരുന്നയാൾ വലിച്ചിഴച്ചത്. സൗത്ത് ഡല്‍ഹിയിലാണ് സംഭവം. മറ്റ് വാഹനങ്ങളും നിരത്തിലൂടെ ഈ സമയം പോകുന്നത് ദൃശ്യങ്ങളിൽ കാണാം. കുറേ ദൂരം ചെന്ന് ഇയാളെ നടുറോഡിൽ വാഹനങ്ങൾക്കു നടുവിൽ ഇട്ടതിനുശേഷം കാർ വീണ്ടും ചീറിപ്പായുകയായിരുന്നു. 

ഫാൻസി നമ്പർ കണ്ടതിനാലാണ് ട്രാഫിക് പൊലിസുകാരൻ കാർ സ്റ്റോപ് ചെയ്തത്. കാർ‌ ‍ഓടിച്ചിരുന്നയാളെ പിന്നീട് അറസ്റ്റ് ചെയ്തു. 

MORE IN INDIA
SHOW MORE
Loading...
Loading...