സിനിമാ രംഗത്തെ മുഴുവൻ നാണം കെടുത്തി; അവസരവാദി; ഖുശ്ബുവിനെതിരെ രഞ്ജിനി; കുറിപ്പ്

ranjini-kushboo
SHARE

കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേർന്നതോടെ നടി ഖുശ്ബു സിനിമാ വ്യവസായത്തെ മുഴുവൻ നാണം കെടുത്തിയെന്ന് നടി രഞ്ജിനി. ഖുശ്ബുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രഞ്ജിനി ഫെയ്സ്ബുക്കില്‌ കുറിപ്പ് പങ്കുവച്ചു. 

'എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകയായ ഖുഷ്ബുജി ബിജെപിയിൽ ചേർന്നതിൽ അഭിനന്ദിക്കണോ എന്ന് എനിക്കറിയില്ല.  ഡിഎംകെ, എ.ഐ.എ.ഡി.എം.കെ (താൽപര്യം കാണിച്ചു, അംഗത്വം എടുത്തില്ല), കോൺ​ഗ്രസ്,. ഇന്നലെ ബിജെപിയിലും. അടുത്തതായി സിപിഐഎമ്മിലേക്ക് ഖുശ്ബു എത്തുമോയെന്ന് പ്രതീക്ഷിക്കുന്നതിൽ അദ്ഭുതമില്ല. രാഷ്ട്രീയത്തിൽ വളരെയധികം വേണ്ടത് ക്ഷമ, തന്ത്രം, പ്രധാനമായി ആദർശം എന്നിവയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും നിങ്ങൾ അപലപിച്ചത് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങൾ തന്നെ ഇന്ത്യയെ നയിക്കാൻ മോദിജി മാത്രമാണ് ശരിയായ വ്യക്തിയെന്ന് അഭിപ്രായപ്പെട്ടു. ഇത് ഏറെ നിരാശാജനകമാണ്. നിങ്ങൾ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്. നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തി. പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരിൽ മറ്റ് മേഖലകളിലെ ആളുകൾ അഭിനേതാക്കളെ കളിയാക്കുന്നതിൽ അതിശയിക്കാനില്ല'. രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു. 

കൂടുമാറിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഖുശ്ബു രംഗത്തെത്തി. ബുദ്ധിമതിയായ സ്ത്രീകളെ കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ലെന്നും പാർട്ടിക്കുള്ളിൽ സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നും അവർ തുറന്നടിച്ചു. പലരും അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് ദേശീവക്താവ് കൂടിയായിരുന്ന ഖുശ്ബു വിമർശിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...