'റേഡിയേഷൻ തടയാൻ ചാണക ചിപ്പ്!; ‌ആ പഴയ കാലത്തേക്ക് കൊണ്ടുപോകും'; പരിഹാസം

prasanth-bhushan
SHARE

ചാണകം കൊണ്ട് നിർമിച്ച ചിപ്പ് റേഡിയേഷൻ തടയും എന്ന രാഷ്ട്രീയ കാമധേനു അയോഗിന്റെ വാദത്തെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കാറ്റാടിയിൽ നിന്ന് ഓക്സിജനും വെള്ളവും വേർതിരിക്കാമെന്ന പ്രധാനമന്ത്രി നരേന്ജ്ര മോദിയുടെ പരാമർശത്തിനും പരിഹാസം. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രശാന്ത് ഭൂഷൺ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

'ഈ സർക്കാരിന്റെ ചാണക ശാസ്ത്രവും സാങ്കേതിക വിദ്യയും. പ്രധാന ശാസ്ത്രജ്ഞൻ പറയുന്നത് കാറ്റാടി യന്ത്രങ്ങളിൽ നിന്ന് വെള്ളവും ഓക്സിജനും വേര്‍തിരിക്കാമെന്നാണ്. കുടെയുള്ളവവർ പറയുന്നത് പപ്പടവും ഗോ കൊറോണ മന്ത്രവും കോവിഡിനെ ഇല്ലാതാക്കുമെന്നാണ്. യഥാർഷത്തിൽ ഇവർ നമ്മെ പഴയകാലത്തേക്ക് കൊണ്ടു പോകുന്നു'. രാഷ്ട്രീയ കാമധേനു അയോഗ് ചെയർമാൻ ചാണക ചിപ്പിന്റെ മേന്മ വിവരിക്കുന്ന വിഡിയോ പങ്കുവച്ച് പ്രശാന്ത് ഭൂഷൺ കുറിച്ചു. 

കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ പശുവിന്റെ ചാണകത്തില്‍ നിന്നുണ്ടാക്കുന്ന ചിപ്പ് റേഡിയേഷന്‍ തടയുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. 

'ഈ ചിപ്പ് നിങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കാം.  ഇത് നിങ്ങളുടെ മൊബൈലിന്‍റെ റേഡിയേഷന്‍ കുറയ്ക്കും. രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇതുപയോഗിക്കുന്നത് നല്ലതാണ്. ഗോസ്തുഭ കവച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രാജ്കോട്ട് ആസ്ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്'. ഇതായിരുന്നു ഷ്ട്രീയ കാമധേനു അയോഗിന്റെ അവകാശവാദം. 

MORE IN INDIA
SHOW MORE
Loading...
Loading...