ബുദ്ധിമതികളെ കോൺഗ്രസിന് വേണ്ട; സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ല; വിടാതെ ഖുശ്ബു

khushbu-14
SHARE

കൂടുമാറിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഖുശ്ബു. ബുദ്ധിമതിയായ സ്ത്രീകളെ കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ലെന്നും പാർട്ടിക്കുള്ളിൽ സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നും അവർ തുറന്നടിച്ചു. പലരും അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് ദേശീവക്താവ് കൂടിയായിരുന്ന ഖുശ്ബു വിമർശിച്ചു.

ഖുശ്ബു ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണത്തോടും രൂക്ഷമായ ഭാഷയിൽ നടി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിനോട് താൻ വിശ്വസ്തത പുലർത്തിയിരുന്നു. പക്ഷേ പാർട്ടി തന്നോട് മര്യാദ കാണിച്ചില്ല. വെറും നടിയായി മാത്രമാണ് കോൺഗ്രസ് തന്നെ കണ്ടത്. അത് അവരുടെ തരംതാണ ചിന്തയെ കാണിക്കുന്നു. മാനസിക വൈകല്യമുള്ള നേതാക്കളാണ് തന്നെ കുറിച്ച് അപവാദം പറയുന്നതെന്നും ഖുശ്ബു മാധ്യമങ്ങളോട് തുറന്നടിച്ചു.

2010 ൽ ഡിഎംകെയിൽ ചേർന്നാണ് ഖുശ്ബു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.  അന്ന് ഡിഎംകെ അധികാരത്തിലായിരുന്നു. 2014 ൽ ഡിഎംകെ വിട്ട് താരം കോൺഗ്രസിലേക്ക് ചേക്കേറി. സ്വന്തം വീട്ടിലെത്തിയത് പോലെ തോന്നുന്നുവെന്നായിരുന്നു അന്ന് ഖുശ്ബുവിന്റെ പ്രതികരണം. ഡിഎംകെയ്ക്ക് വേണ്ടി താൻ കഠിന പ്രയ്തനം ചെയ്തിട്ടും പരിഗണിച്ചില്ലെന്നും അന്ന് ഖുശ്ബു ആരോപിച്ചിരുന്നു. അതേസമയം ഖുശ്ബു ബിജെപിയിലേക്ക് പോയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നായിരുന്നു തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

MORE IN INDIA
SHOW MORE
Loading...
Loading...