വീണ്ടും കൂട്ടബലാൽസംഗം; പതിനഞ്ചുകാരി ജീവനൊടുക്കി

rape-gang-rape
SHARE

രാജ്യം നടുങ്ങിയ ഹാത്രസ് കൂട്ടബലാൽസംഗത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ചിത്രകൂടിൽ നിന്നും വീണ്ടും പീഡനവാർത്ത. മണിക്പൂരിൽ പതിനഞ്ചുകാരിയാണ് കൂട്ടബലാൽസംഗത്തിന് ഇരയായത്. പരാതി പൊലീസ് അവഗണിച്ചതിനെ തുടർന്ന് പെൺകുട്ടി ജീവനൊടുക്കി.

കഴിഞ്ഞ മാസം എട്ടാം തിയതിയാണ് പെൺകുട്ടിയെ മൂന്നംഗസംഘം വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മുൻഗ്രാമത്തലവന്റെ മകൻ ഉൾപ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. പീഡനക്കേസിൽ പെൺകുട്ടി പരാതി നൽകിയെങ്കിലും പൊലീസ് അവഗണിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ച പൊലീസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്ന വാദവും ഉയർത്തുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...