മേൽജാതിക്കാരുടെ പറമ്പില്‍ ദലിത് കര്‍ഷകന്റെ ആടുകൾ‍; മര്‍ദിച്ച് മാപ്പ് പറയിപ്പിച്ചു

caste-discrimination
SHARE

ദളിത് കർഷകന്റെ ആടുകൾ മുന്നോക്കജാതിക്കാരന്റെ പറമ്പിൽ കയറിയതിന്റെ പേരിൽ കർഷകനു നേരെ ക്രൂരമർദനം. തമിഴ്നാട്ടിലെ തൂത്തുക്കുടി കായത്താര്‍ ഒലൈക്കുളം ഗ്രാമത്തിലാണ് സംഭവം. മർദിച്ച് കാലിൽ വീണ് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കർഷകനായ പോള്‍ രാജിനാണ് ദുരനുഭവം. ആടുകളെ തട്ടിയെടുത്ത തേവര്‍സമുദായാഗംങ്ങള്‍ പോള്‍രാജിനെ വിളിച്ചുവരുത്തി മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. സമുദായ നേതാവിന്‍റെ കാലില്‍ വീണ് നിരവധി തവണ മാപ്പ് പറയിപ്പിക്കുകയും ചെയ്തു. തേവര്‍സമുദായംഗങ്ങള്‍ തന്നെയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...