വിവരം അവകാശമാക്കിയ നിയമത്തിന് 15 വയസ്; ഉപയോഗിക്കുന്നത് 3ശതമാനം ജനങ്ങൾ മാത്രം

RTI-06
SHARE

വിവരം അവകാശമാക്കിയ നിയമത്തിന് ഇന്നേക്ക് പതിനഞ്ചു വയസ്. ഒന്നരപ്പതിറ്റാണ്ടിനിടെ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിവരാവകാശ നിയമം കേരളത്തിലും ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായി. അപ്പോഴും ഇതേ നിയമത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതയിലേക്ക് വിവരാവകാശ പ്രവർത്തകർ വിരൽ ചൂണ്ടുന്നു.

ഒരു വെള്ളക്കടലാസും , പത്തു രൂപയും വില്ലേജ് മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള അധികാര ഇടനാഴിയുടെ താക്കോലായ ഒന്നര പതിറ്റാണ്ട് .2005 ഒക്ടോബർ 12 ന് പ്രാബല്യത്തിലായ വിവരാവകാശ നിയമം പതിനഞ്ചുവർഷത്തിനിടെ കേരളത്തിൽ നിരവധി നിയമങ്ങൾക്ക് വഴികാട്ടി. മെഡിക്കൽ ലാബുകളുടെ ലൈസൻസിനും നിയന്ത്രണത്തിനും വ്യവസ്ഥയുണ്ടാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് പഠനാവശ്യത്തിനുള്ള മൃതദേഹം സർക്കാർ ആശുപത്രികളിൽ നിന്നുമാത്രം വാങ്ങാൻ വ്യവസ്ഥ ചെയ്ത സർക്കാർ ഉത്തരവ് , ബഹുനില കെട്ടിടങ്ങളിൽ മാലിന്യനിർമാർജനത്തിന് ഇൻസിനറേറ്റർ വേണമെന്ന നിബന്ധന , എല്ലാം വിവരവകാശ നിയമത്തിന്റെ കൈ പിടിച്ചെത്തിയതാണ്. പ്രതിവർഷം 40 മുതൽ അറുപത് ലക്ഷം വിവരാവകാശ അപേക്ഷകൾ രാജ്യത്ത് സമർപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. പക്ഷേ നിയമം ഉപയോഗിക്കുന്നത് ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രം. അവർക്കും ഓരോ കാരണങ്ങൾ പറഞ്ഞ് വിവരം നിഷേധിക്കുന്നത് പതിവായിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

സ്കൂൾതലത്തിൽ നിയമം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാൽ പൊതുജനം വിവരം അവകാശമാണെന്ന് തിരിച്ചറിയുമെന്ന് സാരം.

MORE IN INDIA
SHOW MORE
Loading...
Loading...