സരിതയുടെ ഭക്ഷണത്തിന് സ്നേഹത്തിന്റെ രുചി; അന്നവുമായി തെരുവിലേക്കിറങ്ങിയ വീട്ടമ്മ

saritha
SHARE

ഉയർന്ന ജോലി ഉപേക്ഷിച്ച്  വിശക്കുന്നവർക്ക് ആശ്രയമാകാൻ തെരുവിലേക്കിറങ്ങിയ ഡൽഹിയിലെ വീട്ടമ്മ.. എളിയ ജീവിത സാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് തനിക്കാകും വിധം  മറ്റുള്ളവരെ സഹായിക്കുക എന്ന ചിന്തയാണ് സരിത കശ്യപിനെ  താരം ആക്കുന്നത്.വിശക്കുന്ന പാവങ്ങൾക്ക് സരിതയുടെ ഭക്ഷണം സൗജന്യമാണ് 

സ്ത്രീ സമത്വവും ഫെമിനിസവും ചർച്ചയാവുന്ന കാലത്ത് അറിഞ്ഞിരിക്കേണ്ടതാണ് സരിത കശ്യപിന്റെ  ജീവിതം. നീണ്ട പതിനേഴു വർഷം വാഹന വ്യവസായ രംഗത്ത് ജോലി ചെയ്തു. ഒരു മകൾ അടങ്ങിയ സ്വന്തം കുടുംബത്തിനായി  അധ്വാനിക്കുമ്പോഴും എന്തെക്കയോ  ചെയ്യാൻ ബാക്കിയുണ്ട് എന്ന ചിന്ത മാത്രമായിരുന്നു സരിതക്ക്.  സമയക്കുറവ് വില്ലനായത്തോടെ ജോലി ഉപേക്ഷിച്ച് സ്വന്തം സ്കൂട്ടറിൽ വീട്ടിൽ പാകം ചെയ്ത  "രാജ്മ ചാവലുമായി" അവർ റോഡിൽ ഇറങ്ങി. സരിതയുടെ അടുത്തെത്തുന്ന ആർക്കും പണമില്ലാത്തതിനാൽ വിശന്ന് മടങ്ങേണ്ടി വന്നിട്ടില്ല.

ജോലിയുടെ ഇടവേളകളിൽ സമീപത്തുള്ള ആശുപത്രികളിൽ രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകിയായിരുന്നു തുടക്കം.ഇന്ന് ഡൽഹിയിലെ പീരാഗഡി പ്രദേശത്തെ നിരവധി കുട്ടികൾക്കും മുതിർന്നവർക്കും വിശപ്പടക്കാനുള്ള ആശ്രയമാണ് ഇവർ.ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ടവരോട് സരിതക്ക് പറയാനുള്ളത് ഇത്രമാത്രം  സരിതയുടെ ഭക്ഷണത്തിന് സ്നേഹത്തിന്റെ രുചിയാണെന്നു എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...