മുകേഷ് അംബാനിയുടെ ഒരു മണിക്കൂറിലെ വരുമാനം എത്ര? കൗതുകം നിറഞ്ഞ റിപ്പോർട്ട്

mukesh
SHARE

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ നാലാമൻ ആയ മുകേഷ് അംബാനിയുടെ ഒരു മണിക്കൂറിലെ വരുമാനം എത്രയായിരിക്കും? 1000 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ള എത്ര ഇന്ത്യക്കാർ ഉണ്ട്? എങ്ങനെ കൗതുകങ്ങൾ  നിറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം ആണ് ഇത്തവണത്തെ ഐ ഐ എഫ് എൽ വെൽത്തും  ഹുറൂൺ ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ ഉള്ളത്.  

6, 58, 400 കോടിയാണ് ഇന്ത്യയിൽ കഴിഞ്ഞ ഒൻപത് വർഷമായി സമ്പത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മുകേഷ് അംബാനിയുടെ ആകെ ആസ്തി. ഓരോ മണിക്കൂറിലും അംബാനിക്ക് ലഭിക്കുന്നത് 90 കോടി രൂപയാണ് എന്ന് ഹുറൂൺ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വരുമാനത്തിൽ 72 ശതമാനം വർധനയാണ് അംബാനിക്ക് ഉണ്ടായത്. ഇന്ന് സമ്പത്തിന്റെ  കാര്യത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ നാലാം സ്ഥാനമാണ് മുകേഷ് അംബാനിക്ക് ഉള്ളത്.1000 കോടിക്കുമേൽ ആസ്തിയുള്ള 829 ആളുകളാണ് രാജ്യത്തുള്ളത് എന്ന് ഹുറൂണിന്റെ  റിപ്പോർട്ടിൽ പറയുന്നു.

അഞ്ചുവർഷം കൊണ്ട് മൂന്നു മടങ്ങ് വർധനയാണ് സമ്പന്നരുടെ എണ്ണത്തിൽ ഉണ്ടായത്. ഈ 829 പേരുടെയും ആകെ ആസ്തി 62 ലക്ഷം കോടി രൂപയാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാൻ  എന്നീ രാജ്യങ്ങളുടെ ആകെ ജിഡിപിയെക്കാൾ വരുന്നതാണ് ഈ തുക.ഇന്ത്യയിലെ  ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ 1.47 ലക്ഷംകോടി വരുമാനമുള്ള ഹിന്ദുജ  സഹോദരന്മാരാണ് രണ്ടാം സ്ഥാനത്തുള്ളത്. 

MORE IN INDIA
SHOW MORE
Loading...
Loading...