ഷേവ് ചെയ്തതിന്റെ 20 രൂപയെ ചൊല്ലി തർക്കം; യുവാവിനെ അടിച്ചു കൊന്നു

murder-case-delhi
SHARE

20 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അക്രമിസംഘം യുവാവിനെ അടിച്ചുകൊന്നു. മകന്റെ മുൻപിൽ വച്ചാണ് മുപ്പത്തെട്ടുകാരനായ രൂപേഷിനെ മർദ്ദിച്ച് കൊന്നത്. ഡൽഹിയിലെ ബുറാരിയിലാണ് സംഭവം.

സലൂണിലെത്തി ഷേവ് ചെയ്യാൻ ആവശ്യപ്പെട്ട രൂപേഷ് 30 രൂപ നൽകി. 50 രൂപയാണെന്ന് കടയുടമ പറഞ്ഞു. 20 രൂപ പിന്നെ തരാമെന്ന് പറഞ്ഞതോടെ സലൂണിലുള്ളവർ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്ലാസ്റ്റിക് പൈപ്പ് വച്ചാണ് രൂപേഷിനെ മർദ്ദിച്ചത്. കടയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ സംഭവത്തിൽ ഇടപെട്ടില്ല. അച്ഛനെ ഉപദ്രവിക്കരുതെന്ന് മകൻ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ കൂട്ടാക്കിയില്ലെന്ന് പൊലീസ് പറയുന്നു. സമീപത്തെ കടയിലുണ്ടായിരുന്ന ആൾ പകർത്തിയ വിഡിയോയാണ് പൊലീസ് തെളിവായി സ്വീകരിച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...