സൈന്യത്തെ സഹായിക്കാൻ ബാക്ട്രിയൻ ഒട്ടകങ്ങൾ; സുസജ്ജമാക്കി ഡിആർഡിഒ

camelsdrdo-25
SHARE

ചൈനീസ് കടന്നാക്രമണത്തെ ചെറുത്തുകൊണ്ട് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തികാക്കുന്ന സൈനികരെ സഹായിക്കാന്‍ പദ്ധതികളുമായി ഡി.ആര്‍.ഡി.ഒ. പട്രോളിങ്ങിന് സൈന്യത്തെ സഹായിക്കാന്‍ ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അതിശൈത്യത്തെ മറികടക്കാന്‍ സൈനികര്‍ക്കായി ജൈവപച്ചക്കറികളും ഡി.ആര്‍.ഡി.ഒ. കൃഷിചെയ്യുകയാണ്.

ബാക്ട്രിയന്‍ ഒട്ടകങ്ങള്‍...സാധാരണ ഒട്ടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതുകില്‍ ഇരട്ട പൂഞ്ഞുള്ളവയാണ് ബാക്ട്രിയന്‍ ഒട്ടകങ്ങള്‍. ലഡാക്കില്‍ ഇവ ധാരാളമായിക്കാണാം. ഈ  ശാരീരികപ്രത്യേകതകൊണ്ടാണ് ഇവയെ സേനയുടെ പട്രോളിങ് വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ഈ ഒട്ടകങ്ങള്‍ക്ക് 170കിലോ വരെ ഭാരം ചുമന്ന് 12 കിലോമീറ്റര്‍ സ‍ഞ്ചരിക്കാനാവും. 17,000 അടി ഉയരത്തിലും കൊടും തണുപ്പിലും 3 ദിവസം വരെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാനാവും. അതുകൊണ്ട് തന്നെ പര്‍വതമുകളില്‍ കയറി നിരീക്ഷണത്തിന് ഇവ ഉപകരിക്കും. ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള ആദ്യഘട്ട പരിശോധന വിജയകരമായി പൂര്‍ത്തിയാക്കി. പക്ഷെ ഈ ഒട്ടകങ്ങളുടെ എണ്ണത്തിലെ കുറവ് ഒരു പ്രശ്നം തന്നെയാണെന്ന് ഡി.ആര്‍.ഡി.ഒ മനസിലാക്കി. അതും പരിഹരിക്കാനുള്ള മാര്‍ഗം ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്രജനനം നടത്തി ഇവയുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ തുടങ്ങി ക്കഴിഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ ചൈനീസ് അധിനിവേശം ചെറുക്കാന്‍ കഠിനപ്രയത്നം നടത്തുന്ന സൈനികരുടെ ആരോഗ്യകാര്യത്തിലും ഡി.ആര്‍.ഡി.ഒ  തികഞ്ഞ ജാഗ്രതയാണ് പുലര്‍ത്തുന്നത്. സൈനികര്‍ക്കായി രാസവളങ്ങള്‍ പേര്‍ക്കാത്ത ശുദ്ധമായ പച്ചക്കറികള്‍ ക‍ൃഷി ചെയ്യുകയാണവര്‍. കൊടും തണുപ്പിലും നന്നായി ഫലം കിട്ടുന്നു.ഗ്രീൻ ഹൗസ്, മൈക്രോഫാമിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. ഇവിടെ വിളവെടുക്കുന്ന പച്ചക്കറികളാണ് സൈനികരുടെ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്തുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...