2 വയസുകാരനെ ട്രാക്കിലേക്ക് തള്ളി സഹോദരൻ; ഉള്ളിൽ കുടുങ്ങി; അദ്ഭുതരക്ഷ

child-train-new
SHARE

ഗുഡ്സ് ട്രെയിൻ  അടിയിൽപ്പെട്ട രണ്ടുവയസുകാരന് അദ്ഭുതരക്ഷ. ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഹരിയാനയിലാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപം കളിച്ചുകാെണ്ടിരുന്ന കുഞ്ഞിനെ പത്തുവയസിൽ താഴെയുള്ള സഹോദരൻ കളിക്കുന്നതിനിടെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. പക്ഷേ ഈ സമയം ഗുഡ്സ് ട്രെയിൻ അവിടേക്ക് കുതിച്ചെത്തി. 

ട്രാക്കിൽ കുഞ്ഞിനെ കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. കുഞ്ഞിന് മുകളിലൂടെ ട്രെയിൻ കടന്നുപോയ ശേഷമാണ് നിന്നതെങ്കിലും കുട്ടിക്ക് പരുക്കുകളൊന്നും പറ്റിയില്ല. ട്രെയിൻ നിന്ന ശേഷം ലോക്കോ പൈലറ്റ് തന്നെ ട്രെയിനിന്റെ അടിയിൽ നിന്നും കുട്ടിയെ എടുത്ത് മാതാപിതാക്കൾക്ക് കൈമാറി. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...