'വര്‍ക്ക് അറ്റ് ഹോമിൽ' പച്ചപിടിച്ച് തിരുപ്പൂർ: ഉണർന്ന് ടെക്സ്റ്റൈല്‍ ഹബ്

tirupurreturnN4
SHARE

കോവിഡ്  ഭീതി നിലനില്‍ക്കുന്നതിനാല്‍ വര്‍ക്ക് അറ്റ് ഹോം സംവിധാനം വ്യാപകമായതോടെ യുറോപ്യന്‍ രാജ്യങ്ങളില്‍ നിശാ വസ്ത്രങ്ങള്‍ക്കു വന്‍ ഡിമാന്‍ഡ്. വന്‍തോതില്‍ ഓഡറുകളെത്തിയതോടെ തമിഴ്നാട്ടിലെ തിരുപ്പൂരിലെ തുണിമില്ലുകളില്‍ ഇത്തരം വസ്ത്രങ്ങളുടെ നിര്‍മാണം വര്‍ധിപ്പിച്ചു. കോവിഡിനെ തുടര്‍ന്ന് നിശ്ചലമായിരുന്ന തുണിവ്യവസായ േമഖലയ്ക്കു വലിയ പ്രതീക്ഷയാകുകയാണ് യൂറോപ്പില്‍ നിന്നുള്ള പുതിയ ഓ‍ഡറുകള്‍. 

കോവിഡും ലോക്ക് ഡൗണും നിശ്ചലമാക്കിയ  ഇന്ത്യയുടെ  ടെക്സ്റ്റൈല്‍ ഹബ് പതുക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. മില്ലുകളെല്ലാം വിദേശങ്ങളിലേക്കയക്കാനുള്ള വസ്ത്രങ്ങള്‍ പാക്ക് ചെയ്യുന്ന തിരക്കുകളില്‍ മുങ്ങിതുടങ്ങി. ഫ്രാന്‍സ്,ഇറ്റലി , ബ്രിട്ടന്‍ ,ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഓര്‍ഡറുകളെത്തിയതാണ് ഈ കെട്ടകാലത്തെ മറികടക്കാന്‍ തണിവ്യവസായത്തിന് പിടിവള്ളിയാകുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വീടുകളിലുപയോഗിക്കുന്ന വസ്ത്രങ്ങള്‍ക്കുള്ള ഓര്‍ഡറുകളാണ് ഭൂരിപക്ഷവും.

ലോക്ക് ഡൗണിനെ തുടര്‍ന്ന്  നാട്ടിലേക്കു  മടങ്ങിയ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മടങ്ങിയെത്താതത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വന്‍കിട കമ്പനികള്‍  ഉത്തരേന്ത്യയിലേക്ക് ബസുകളയച്ചു ജീവനക്കാരെ തിരികെയെത്തിച്ചാണ് സമയത്ത് ഉല്‍പന്നങ്ങള്‍ നല്‍കാനുള്ള തയാറെടുപ്പ് നടത്തുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...