51 വര്‍ഷമായി തളർന്ന് സാലി; ദുരിതക്കയത്തിൽ കുടുംബം: കനിയണം സുമനസുകൾ

salihelp0
SHARE

51 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന സാലിയും  കുടുംബവും സുമനസുകളുടെ സഹായം തേടുകയാണ്. കുറച്ചുകൂടി സൗകര്യങ്ങളുള്ള ഒരു വീടാണ് ഇവരുടെ  സ്വപ്നം. സാലിയുടെ മാതാപിതാക്കളും വിവിധ രോഗങ്ങള്‍ക്ക് ചികില്‍സയിലാണ്.  

  

51 വര്‍ഷമായി ഒരേകിടപ്പിലാണ് സാലി. ഒന്നര സെന്‍റ് സ്ഥലത്തുള്ള ചെറിയ വീട്ടിലെ  ഒരു മുറിയിലൊതുങ്ങുന്നു സാലിയുടെ ലോകം . കുട്ടനാട്ടിലെ എടത്വ മുപ്പതില്‍ചിറ  ജോര്‍ജിന്റെയും മേരിയുടെയും മകളായ സാലി  ജനിച്ചപ്പോള്‍ മുതല്‍ തളര്‍ന്നുകിടപ്പാണ്. വിവിധ ആശുപത്രികളില്‍ പല ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മുന്നുവര്‍ഷങ്ങളിലുണ്ടായ തുടര്‍ച്ചയായ വെള്ളപ്പൊക്കം ഇവരു‌ടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കി. വീട് തകരാവുന്ന നിലയിലായി. 2018ലെ വെള്ളപ്പൊക്കക്കാലത്ത് തളര്‍ന്നുകിടക്കുന്ന സാലിയെ എടുത്ത് അടുത്ത വീ‌ടിന്‍റെ മുകള്‍ നിലയിലാണ് ദിവസങ്ങളോളം കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം വെള്ളം കയറിയപ്പോള്‍ എങ്ങും പോയില്ല. കട്ടിലുയര്‍ത്തിവച്ച് അവിടെ തന്നെ കഴിഞ്ഞു.സൗകര്യങ്ങളൊട്ടുമില്ലാത്ത ഈ മുറിക്കു പകരം കുറച്ചൂകൂടി സൗകര്യമുള്ള ഒരു വീടെങ്കിലും ഉണ്ടാകണമെന്നാണ് ഇവരുടെ ആഗ്രഹം. 

ജോര്‍ജിനും മേരിക്കും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. 12 വര്‍ഷം മുമ്പുണ്ടായ വീഴ്ചയെതുടര്‍ന്ന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് ജോര്‍ജ്. വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയെങ്കിലും നടപടിയൊന്നുമായിട്ടില്ല. സുമനസുകളുടെ  കാരുണ്യം കാത്തിരിക്കുകയാണ്  ഈ കുടുംബം.

അക്കൗണ്ട് വിവരങ്ങള്‍

പേര് –   MARY VARGHESE & SALY

       അക്കൗണ്ട് നമ്പര്‍ –   35887878963

       IFSE CODE-  SBIN 0003034

        STATE BANK OF INDIA, EDATHUA

MORE IN INDIA
SHOW MORE
Loading...
Loading...