റഷ്യൻ വാക്സീന്റെ പരീക്ഷണം ഉടൻ ഇന്ത്യയിൽ; ട്രയൽ 2000 പേരിൽ

covid-vaccine-new
SHARE

റഷ്യയുടെ കോവി‍ഡ് വാക്സീന്റെ പരീക്ഷണം ഉടൻതന്നെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളിൽ റഷ്യയുടെ സ്പുട്നിക് അഞ്ച് വാക്സീന്റെ പരീക്ഷണം നടത്തുമെന്ന് സിഇഒ ദീപക് സപ്റ പറഞ്ഞു.

ഇന്ത്യൻ റെഗുലേറ്ററിൽനിന്ന് ആവശ്യമായ അംഗീകാരം നേടിയശേഷം ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യഘട്ടത്തിനു തുടക്കം കുറിക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഐഎഫ്) ഡോ. റെഡ്ഡീസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം. സ്പുട്നിക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയിൽ റെഡ്ഡീസ് ലബോറട്ടറീസിന് നൽകാൻ റഷ്യ തീരുമാനിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...