മാസങ്ങളായി ശമ്പളമില്ല; പാലുവാങ്ങാനും പണമില്ല; പിഞ്ചുകുഞ്ഞുങ്ങളെ റോഡിൽ ഉപേക്ഷിച്ചു

child-new-delhi
SHARE

കോവിഡ് പ്രതിസന്ധിയും ഉയരുന്ന തൊഴിലില്ലായ്മയും രാജ്യത്തുണ്ടാക്കുന്ന വലിയ ആഘാതം വ്യക്തമാക്കുന്ന ഒരു സംഭവമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മാസങ്ങളോളം ശമ്പളം ലഭിക്കാതെ വന്നതോടെ പിഞ്ചു കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിച്ച് പിതാവ്.  ഡൽഹിയിലെ സിവിൽ ലൈനിൽ റോഡിലാണ് രണ്ട് കുഞ്ഞുങ്ങളെ യുവാവ് ഉപേക്ഷിച്ചത്. ഈ കുഞ്ഞുങ്ങൾ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

പിന്നീട് പൊലീസെത്തി കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് വീട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് പിന്നിലെ കഷ്ടപ്പാട് പുറത്തറിയുന്നത്. ഒരു സഹകരണ സൊസൈറ്റിയിൽ ക്ലാർക്കായി ജോലി ചെയ്തുവരികയായിരുന്നു കുട്ടികളുടെ പിതാവ്. ലോക്ഡൗണും കോവിഡ് പ്രതിസന്ധികളും ഇയാളുടെ െതാഴിലിനെ ബാധിച്ചു. ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. കുഞ്ഞുങ്ങൾക്ക് പാലുപോലും വാങ്ങാൻ പണം ഇല്ലാതെ വന്നതോടെ കുട്ടികളെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ വീടിന് മുന്നിൽ ഈ അച്ഛൻ ഉപേക്ഷിക്കുകയായിരുന്നു.

ഇവിടെ നിന്ന് കുട്ടികൾ സ്വയം ഇഴഞ്ഞ് റോഡിലേക്ക് എത്തി എന്നാണ് സൂചന. പൊലീസ് എത്തിയ സ്റ്റേഷനിലേക്ക് മാറ്റിയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം പരിചരണവും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൽകിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...