കാർഷികബില്ലുകളെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണ; വൻരോഷം

kangana-farmers
SHARE

കേന്ദ്രസർക്കാർ കാര്‍ഷികബില്ലുകള്‍ പാസാക്കിയതോടെ രാജ്യത്തെങ്ങും പ്രതിപക്ഷ പാർട്ടികളും കർഷകരും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന ബില്ലാണെന്ന് കേന്ദ്രം പറയുമ്പോഴും പ്രതിഷേധങ്ങൾക്കും ആശങ്കകളും അവസാനിക്കുന്നില്ല. ഇതിനിടെ കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിവാദ പ്രസ്ഥാവന.

സിഎഎക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാർഷിക ബില്ലിനെ എതിർക്കുന്നവർ എന്നാണ് കങ്കണയുടെ കുറിപ്പ്. ഇതോടെ വൻരോഷമാണ് താരത്തിനെതിരെും ഉയരുന്നത്. കാര്‍ഷികബില്ലുകള്‍ പാസാക്കിയതിലൂടെ പ്രധാനമന്ത്രി ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബില്ലുകള്‍ക്കെതിരെ രണ്ടുകോടി കര്‍ഷകരുടെ ഒപ്പുശേഖരിച്ച് രാഷ്ട്രപതിക്ക് നല്‍കും. ഒക്ടോബര്‍ രണ്ടിന് കര്‍ഷകരക്ഷാദിനം ആചരിക്കും. പത്തിനം കര്‍ഷകസമ്മേളനങ്ങള്‍ നടത്തുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എല്ലാ പി.സി.സികളും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി രാഷ്ട്രപതിക്കുളള നിവേദനം നല്‍കും. 

MORE IN INDIA
SHOW MORE
Loading...
Loading...