സമരം നടത്തിയവരെ മർദിച്ചു; ഡൽഹിയിൽ പ്രതിഷേധവുമായി എംപിമാർ

mp
SHARE

കേരളത്തിൽ  സമരം നടത്തിയ യുവാക്കളെയും വിദ്യാർത്ഥികളെയും പൊലീസ് മർദിച്ചെന്നാരോപിച്ച് ഡൽഹിയിലും പ്രതിഷേധം. കേരള ഹൗസിന് മുന്നിൽ യു.ഡി.എഫ് എം.പി മാരാണ്  പ്രതിഷേധിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ പച്ചയായ വർഗീയത വിറ്റ് തടി ഊരുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എം.പി മാർ ആരോപിച്ചു 

സ്വർണ്ണക്കടത്ത്, ജലീൽ വിവാദങ്ങളിൽ സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് യുഡിഎഫ് എം.പി മാരും. കേരള ഹൗസിന് മുന്നിൽ നടന്ന എം.പി മാരുടെ പ്രതിഷേധ സമരം എ.ഐ.സി.സി ജനറൽ സെക്രട്ടറി  കെ.സി വേണുഗോപാൽ എം.പി ഉദ്‌ഘാടനം ചെയ്തു 

പച്ചയായ വർഗീയത പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി ഭീകരവാദികൾ കേരളത്തിൽ കയറിയത് പോലും അറിയാത്ത പൊലീസാണ് യുവാക്കളെയും വിദ്യാർത്ഥികളെയും തല്ലി ചതക്കുന്നതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി യും സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്ന് എൻ .കെ പ്രേമചന്ദ്രൻ എം.പി യും പറഞ്ഞു

MORE IN INDIA
SHOW MORE
Loading...
Loading...