കന്നടഗ്രാമത്തില്‍ പശുവളര്‍ത്തൽ; വിജയകൊടി പാറിച്ച് മലയാളി യുവാക്കൾ; ആ കഥ ഇങ്ങനെ

cow
SHARE

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കന്നടഗ്രാമത്തില്‍ പശുവളര്‍ത്തലില്‍ വിജയയാത്ര നടത്തുകയാണ് മലയാളികളാണ് ഏഴു ചെറുപ്പക്കാര്‍. രണ്ടു പശുക്കളുമായി ആരംഭിച്ച ഫാമിലിപ്പോള്‍ നൂറിലധികം കാലികളുണ്ട്. 

കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ട് ഭാഗത്ത് ഫാം ടൂറിസത്തിന്റെ സാധ്യത അന്വേഷിക്കാനെത്തിയ സുഹൃത്തുക്കള്‍ 2 പശുക്കളെ വാങ്ങി പരീക്ഷണം തുടങ്ങുകയായിരുന്നു. പിന്നാലെ മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ യുവാക്കളുടെ കൂട്ടായ്മ മില്‍ക്ക വെഞ്ചേഴ്സ് എന്ന് പേരിട്ട് പശുവളര്‍ത്തലില്‍ സജീവമാകാന്‍ തീരുമാനിച്ചു. കൂടുതല്‍ പാലു നല്‍കുന്ന പുതിയ ഇനിങ്ങള്‍ക്കൊപ്പം നാടന്‍പശുക്കളേയും വളര്‍ത്തുന്നുണ്ട്. ആകെയുളള 13 ഏക്കര്‍ ഭൂമിയില്‍ 3 ഏക്കറില്‍ ആധുനിക തൊഴുത്തും ബാക്കി സ്ഥലത്ത് തീറ്റപ്പുല്ലും ചോളവും അടക്കം കൃഷി ചെയ്യുന്നുണ്ട്.

കര്‍ണാടകയിലെ പ്രമുഖ കമ്പനിക്കാണ് പാലും പാലുല്‍പ്പന്നങ്ങളും നല്‍കുന്നത്. പരീക്ഷണം കര്‍ണാടകയില്‍ വിജയിച്ചതോടെ കേരളത്തില്‍ കൂടി ഒരു പശുഫാം തുടങ്ങാനുളള ആലോചനയിലാണ് ചെറുപ്പക്കാര്‍.

MORE IN INDIA
SHOW MORE
Loading...
Loading...