സിന്ധ്യയുടെ തട്ടകത്തിൽ കമൽനാഥിന്റെ റോഡ്ഷോ; ഉപതിരഞ്ഞെടുപ്പിൽ പോര് കടുക്കും

scindia-bjp-congress
SHARE

ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിന് ജനം മറുപടി നൽകും എന്ന ആത്മവിശ്വാസത്തിൽ മുന്നോട്ടുപോവുകയാണ് മുൻമുഖ്യമന്ത്രി കമൽനാഥ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സിന്ധ്യയാണോ കമൽനാഥാണോ ശരി എന്നതിന്റെ വിലയിരുത്തൽ കൂടിയാകും. ഇതോടെ ശക്തമായ പ്രചാരണമാണ് കമൽനാഥ് നടത്തുന്നത്. റോഡ്ഷോകളിൽ വൻജനക്കൂട്ടം അദ്ദേഹത്തെ തേടിയെത്തുന്നു. സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയാര്‍-ചമ്പല്‍ മേഖലകളിലാണ് ഇത് എന്നതും ശ്രദ്ധേയം. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളില്‍ 16 സീറ്റും ഗ്വാളിയോര്‍ മേഖലയില്‍ നിന്നാണ്. ഇവിടെ 14 കിലോമീറ്റര്‍ നീണ്ട റോഡ് ഷോയാണ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കമൽനാഥ് നടത്തിയത്.  ഇതിനൊപ്പം ഈ മേഖലയിലെ ബിജെപി നേതാക്കൾ കോൺഗ്രസിലെത്തിയതും ആത്മവിശ്വാസം നൽകുന്നു. സിന്ധ്യ ബിജെപിയിൽ വന്നതോടെ ചില മുതിർന്ന നേതാക്കൾ അടക്കം കോൺഗ്രസിലേക്ക് എത്തിയിരുന്നു. 

18 വർഷത്തെ കോൺഗ്രസ് ബന്ധവും മധ്യപ്രദേശിൽ സർക്കാരിനെയും വീഴ്ത്തിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലെത്തിയത്. യുവനേതാവിന്റെ പിൻമാറ്റത്തിനൊപ്പം പൊതുജനം ഉണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഗ്വാളിയാർ സന്ദർശനത്തിൽ വൻപ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. ബിജെപി മെമ്പർഷിപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് സിന്ധ്യയ്ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരുടെ വൻസംഘം എത്തിയിരുന്നു. 

കൈവിട്ടുപോയ മധ്യപ്രദേശ് സിന്ധ്യയെ ചാടിച്ച് തിരിച്ചുപിടിച്ച ബിജെപി വലിയ ആശ്വാസത്തിലാണ്. എന്നാൽ പൊതുജനം ഇത് സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം. സിന്ധ്യ കുടുംബത്തിൽനിന്ന് ബിജെപിയിൽ നിലവിൽ വസുന്ധര രാജെയും യശോദര രാജെയും മകൻ ദുഷ്യന്തുമുണ്ട്. 

ഇവർക്കു ബദലായി ജ്യോതിരാദിത്യയെ ഉയർത്തിക്കൊണ്ടുവരികയാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യം. ഗ്വാളിയർ – ഭുണ്ഡേൽഖണ്ഡ് മേഖലയിൽ പാർട്ടിക്ക് ശക്തിയുറപ്പിക്കാൻ സിന്ധ്യയുടെ വരവ് ഗുണം ചെയ്യുമെന്നും ബിജെപിയുടെ പ്രതീക്ഷ.

MORE IN INDIA
SHOW MORE
Loading...
Loading...