സിപിഎം ലോക്സഭാ സ്ഥാനാർഥി തൃണമൂലിൽ; പിന്നാലെ ബിജെപി നേതാക്കളും ചേർന്നു

tmc
SHARE

പശ്ചിമബംഗാള്‍ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപി(ഐ)എം സ്ഥാനാര്‍ഥിയായി മത്സരിച്ച റിസാഉള്‍ കരീം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൂടാതെ, മുന്‍ ബിജെപി നേതാവ് സുന്ദര്‍ പാസ്വാനും, സിപിഐഎം നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി ബിജെപിയിൽ ചേർന്ന അയ്‌നുള്‍ ഹഖും പശ്ചിമബംഗാള്‍ ഡോക്ടേഴ്‌സ് ഫോറത്തിന്റെ സ്ഥാപകന്‍ കൗശിക് ചക്കിയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

കോണ്‍ഗ്രസ് ഡോക്ടര്‍ സെല്‍ നേതാവായിരുന്നു റിസാഉള്‍ കരീം.  കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയായി ബിര്‍ദും മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത്. ഇവിടെ വിജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ശതാബ്ദി റോയ് ആയിരുന്നു.

അയ്‌നുള്‍ ഹഖ് 2003 മുതല്‍ 2013 വരെ ബര്‍ദ്വമാന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. 2017ലാണ് ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷം ബിജെപിയിൽ‌ പ്രവര്‍ത്തിച്ചതിനു ശേഷമാണ് തൃണമൂലില്‍ ചേരുന്നത്. 

2021 ലാണ് പശ്ചിമബംഗാളിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്. 

MORE IN INDIA
SHOW MORE
Loading...
Loading...