‘എനിക്ക് വേണ്ട പിറന്നാൾ സമ്മാനങ്ങൾ ഇതൊക്കെയാണ്’; രാജ്യത്തോട് മോദി

modi-gift-tweet
SHARE

താൻ ഈ പിറന്നാളിന് ജനങ്ങളിൽ നിന്നും കിട്ടാൻ കൊതിക്കുന്ന സമ്മാനങ്ങൾ ഇവയൊക്കെയാണെന്ന് വ്യക്തിമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഒട്ടേറെ പേർ എഴുപതാം പിറന്നാളിന് അദ്ദേഹത്തിന് എന്തു പിറന്നാൾ സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് മോദിയുടെ മറുപടി ഇങ്ങനെ.

‘എല്ലാവരും മാസ്ക് ധരിക്കണം, മാസ്ക് ശരിയായി തന്നെ ധരിക്കണം, സാമൂഹിക അകലം കൃത്യമായി പാലിക്കണം, ആൾക്കൂട്ടം ഒഴിവാക്കണം, രോഗപ്രതിരോധശേഷി കൂട്ടണം. നമ്മുടെ ഭൂമിയെ ആരോഗ്യവാനാക്കണം.’ ഇതൊക്കെയാണ് കോവിഡ് കാലത്ത് തനിക്ക് വേണ്ട പിറന്നാൾ സമ്മാനങ്ങളെന്ന് മോദി കുറിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...