അതിര്‍ത്തിയിലെ പട്രോളിങ് തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: രാജ്നാഥ് സിങ്

rajnath-17
SHARE

ചൈനയുമായുള്ള അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്നതില്‍ നിന്ന് സൈന്യത്തെ ഭൂമിയിലെ ഒരു ശക്തിക്കും തടയാന്‍ കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കിഴക്കന്‍ ലഡാക്കിലെ പരമ്പരാഗത പട്രോളിങ് മേഖലയായ ഫിംഗര്‍ 8ല്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന് പിന്മാറേണ്ടി വന്നുവെന്ന മുന്‍പ്രതിരോധമന്ത്രി എ.കെ ആന്‍റണിയുടെ പരാമര്‍ശത്തിന് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു രാജ്നാഥ് സിങ്. സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിരോധമന്ത്രി പറഞ്ഞു. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സന്നദ്ധമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...