ഗിൽജിത് ബാൾട്ടിസ്ഥാനെ പൂർണ പദവിയുള്ള പാക്ക് പ്രവിശ്യയാക്കുന്നു; റിപ്പോർട്ട്

pak-new-move
SHARE

ഗിൽജിത് ബാൾട്ടിസ്ഥാനെ പൂർണ പദവിയുള്ള പ്രവിശ്യയാക്കാൻ പാക്കിസ്ഥാൻ തിരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഗിൽജിത് ബാൾട്ടിസ്ഥാന്റെ പ്രദേശങ്ങളും ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്ന് പാക്കിസ്ഥാനോട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതു കണക്കിലെടുക്കാതെയാണ് പാക്കിസ്ഥാന്റെ നീക്കം.

പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖല സന്ദർശിക്കുമെന്നും അവിടെവച്ച് എല്ലാ ഭരണഘടനാപദവിയുമുള്ള പ്രവിശ്യയാക്കി ഉയർത്തുന്ന പ്രഖ്യാപനം നടത്തുമെന്നും കശ്മീർ, ഗിൽജിത് ബാൾട്ടിസ്ഥാൻ കാര്യങ്ങൾക്കുവേണ്ടിയുള്ള മന്ത്രി അലി അമിൻ ഗൻഡാപുർ പാക്ക് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണിനോടു പറഞ്ഞു.

പാക്കിസ്ഥാന്റെ ദേശീയ അസംബ്ലി, സെനറ്റ് എന്നത് ഉൾപ്പെടെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആവശ്യമായ പ്രാതിനിധ്യം ഗിൽജിത് ബാൾട്ടിസ്ഥാന് നൽകുമെന്നും മന്ത്രിയെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തു.

MORE IN INDIA
SHOW MORE
Loading...
Loading...