സൈന്യത്തിനൊപ്പമോ ചൈനക്കൊപ്പമോ; എന്തിനാണ് പേടിക്കുന്നത്? മോദിയോട് രാഹുൽ

rahul-modi
SHARE

ഇന്ത്യാ- ചൈനാ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ചില ചോദ്യങ്ങളുമായി കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പമാണോ അതോ ചൈനയ്‌ക്കൊപ്പമാണോ നില്‍ക്കുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് പറഞ്ഞ രാഹുല്‍ മോദി എന്തിനാണിങ്ങനെ പേടിക്കുന്നതെന്നും ചോദിച്ചു.

'കാലക്രമം മനസ്സിലാക്കണ. ആരും അതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നിട്ട് ചൈന ആസ്ഥാനമായുള്ള ബാങ്കില്‍ നിന്ന് വന്‍ വായ്പയെടുത്തു. പിന്നീട് ചൈന രാജ്യത്തെ അതിക്രമിച്ചു കയറിയതായി പ്രതിരോധമന്ത്രി പറഞ്ഞു. ഇപ്പോള്‍ ആഭ്യന്തര സഹമന്ത്രി പറയുന്നു കൈയേറ്റം നടത്തിയിട്ടില്ല എന്ന്. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പമാണോ അതോ ചൈനയ്ക്കൊപ്പമോ? മോദി ജി, എന്തിനാണ് ഇത്ര ഭയപ്പെടുന്നത്?.  രാഹുല്‍ ചോദിച്ചു'. രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...