മകളെ അപമാനിച്ചത് ചോദ്യം ചെയ്തു; നടുറോഡിൽ അമ്മക്ക് ക്രൂരമർദനം: വിഡിയോ

mom-attack
SHARE

നടുറോഡിൽ വച്ച് ഒരു സ്ത്രീയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. പ്രദേശവാസികളായ ചെറുപ്പക്കാർ മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് പ്രായമായ സ്ത്രീക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം. 

മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളെ അറസ്റ്റും ചെയ്തു. മര്‍ദനമേറ്റ സ്ത്രീ പരാതിയും നൽകിയിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...