'ആറ് വർഷത്തിനിടെ വളര്‍ന്നത് മോദിയുടെ താടി മാത്രം'; ചിത്രം പങ്കുവെച്ച് തരൂർ

tharoor-modi
SHARE

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എംപി. ഇന്ന് രാവിലെയാണ് ലഭിച്ചത്. വളരെ അർഥവത്തായി ചിത്രീകരിച്ചിരിക്കുന്നു എന്നും ഈ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.

ഡല്‍‍ഹി കലാപത്തിന് ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി ഡല്‍‌ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ യൂണിറ്റ് ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തിലും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. 

'പ്രധാനമന്ത്രി വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നു. പക്ഷേ, അഭിപ്രായപ്രകടനം നടത്തിയതിന്‍റെ പേരിൽ വിലകൊടുക്കേണ്ടിവരുന്നവരെ പരാമർശിക്കാൻ അദ്ദേഹം മറന്നു. ഇന്നത്തെ ഇന്ത്യയിൽ പകപോക്കുന്നത് സ്വന്തം പൗരൻമാർക്കുനേരെ മാത്രമാണ്​. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല' എന്നാണ് തരൂർ ട്വിറ്ററില്‍ കുറിച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...