കോവിഡ് വാക്സിൻ; ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

Covid-vaccine-01
SHARE

മനുഷ്യപരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ഒാക്സ്ഫഡ് വാക്സീന്‍ വിദേശത്ത് ഒരാളില്‍ വിപരീതഫലം കണ്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതിന് പിന്നാലെയാണിത്.  പരീക്ഷണഘട്ടത്തില്‍ വിപരീതഫലമുണ്ടാകുന്നത് സാധാരണമാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 

അടുത്ത ഒരു അറിയിപ്പുണ്ടാകുംവരെ മനുഷ്യപരീക്ഷണത്തിനായി  വോളണ്ടിയേഴ്സിനെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് ഡിസിജിഐയുടെ  നിര്‍ദേശം. പരീക്ഷണത്തിന്‍റെ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. ഇന്ത്യയില്‍ പരീക്ഷണം നടത്തിയ ആരിലും വിപരീതഫലം ഉണ്ടായിട്ടില്ല. രണ്ട്, മൂന്ന് ഘട്ടങ്ങളിലെ മനുഷ്യപരീക്ഷണം ഒരുമിച്ചാണ് ഇന്ത്യയില്‍ നടക്കുന്നത്. നാഡീ സംബന്ധമായ അസുഖമാണ് വിദേശത്ത് വാക്സീന്‍ സ്വീകരിച്ചയാളിലുണ്ടായ വിപരീതഫലം. എന്നാല്‍ ഇത് വാക്സീന്‍ സ്വീകരിച്ചതുകൊണ്ടാണോയെന്ന് വ്യക്തമല്ല. വിപരീതഫലമുണ്ടാകുന്നതും പരീക്ഷണം നിര്‍ത്തിവയ്ക്കുന്നതും സാധാരണമാണെന്ന ആസ്ട്രാസെനക കമ്പനിയുടെ വാദം ശരിവയ്ക്കുകയാണ് ലോകാരോഗ്യസംഘടന. 60,000പേരിലാണ് ലോകത്തെ വിവിധയിടങ്ങളില്‍ വാക്സീന്‍ പരീക്ഷണം നടക്കുന്നത്. അതില്‍ ഒരാളില്‍ മാത്രമാണ് വിപരീതഫലം. ഇത്തരം ഘട്ടങ്ങളില്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നത് സുരക്ഷ കൂടുതല്‍ ഉറപ്പാക്കാനാണ്. അത് വാക്സീനിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. വിദേശത്തെ പരീക്ഷണം പുനരാരാംഭിക്കുന്നതുവരെ ഇന്ത്യയില്‍ പരീക്ഷണം നിര്‍ത്തുന്നുവെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...