കുൽഭൂഷൺ ജാദവിന് ഇന്ത്യൻ അഭിഭാഷകരെ അനുവദിക്കില്ല; ആവശ്യം തള്ളി പാകിസ്ഥാൻ

kulbhushan-wb
SHARE

ചാരൻ എന്നാരോപിച്ച് പാകിസ്ഥാൻ ജയിലിലടച്ച ഇന്ത്യൻ റിട്ടയേർഡ് നേവി ഓഫീസർ കുൽഭൂഷൺ ജാദവിനായി അഭിഭാഷകരെ അനുവദിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം തള്ളി പാകിസ്ഥാൻ. ജാദവ് വിഷയത്തിൽ അകാരണമായ ഇന്ത്യയുെട ഒരാവശ്യവും അംഗീകരിച്ചു തരില്ലെന്ന്് പാക് വിദേശകാര്യവക്താവ് സഹീദ് ഹഫീസ് ചൗധരി മാധ്യമങ്ങളോട് വ്യക്തമാക്കി. പാക് കോടതിയുമായി സഹകരിക്കുകയല്ലാതെ ഇന്ത്യയ്ക്ക് മറ്റൊരു വഴിയുമില്ലെന്നും ചൗധരി പറഞ്ഞു.

2016 മാർച്ച് 3നാണ് ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയത്. പാക്കിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ വച്ച് ചാരവൃത്തിക്കു ശ്രമിക്കുമ്പോള്‍ അറസ്റ്റ് ചെയ്തെന്നാണ്  പാക്കിസ്ഥാൻ വാദിച്ചത്. 2017 ഏപ്രിൽ 10ന്

 ചാരപ്രവർത്തനത്തിനു സൈനിക കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച വിവരം പാക്കിസ്ഥാൻ പുറത്തുവിട്ടു. പിന്നീട് കുൽഭൂഷണെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. അമ്മയ്ക്കും ഭാര്യയ്ക്കും മാത്രമേ കാണാന്‍ പാകിസ്ഥാൻ അനുമതി നൽകിയുള്ളൂ. കുൽഭൂഷണൻ ജാദവിന്റെ വധശിക്ഷ തടഞ്ഞ് പിന്നീട് രാജ്യാന്തര കോടതി വിധി വന്നു.

MORE IN INDIA
SHOW MORE
Loading...
Loading...