8 വർഷം ഒന്നിച്ച് ജീവിച്ചു; ഭാര്യ സ്ത്രീയല്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത് മരണ ശേഷം; വിചിത്രം

death-samesex
SHARE

എട്ടുവർഷത്തളം ദമ്പതിമാരായി കഴിഞ്ഞു. എന്നാൽ ഭാര്യ സ്ത്രീയല്ലെന്ന് പുറം ലോകം അറിയുന്നത് മരണശേഷം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ. മധ്യപ്രദേശിലെ സെഹോർ പട്ടണത്തിലാണ് സംഭവം. ഭാര്യ ഭർത്താക്കൻമാരായി കഴിഞ്ഞുവന്ന ദമ്പതികൾ ഇരുവരും പുരുഷന്മാരാണെന്നതാണ് വ്യക്തമായിരിക്കുന്നത്. അടുത്തിടെയാണ് ഇവർ ആത്മഹത്യ ചെയ്തത്. 

2012 ൽ വിവാഹിതരായ ഇരുവരും ഭിന്നലിംഗ ദമ്പതികളായി തങ്ങളുടെ കുടുംബത്തിനും അയൽക്കാർക്കും മുന്നിൽ അവതരിപ്പിക്കുകയും വിവാഹത്തിന് രണ്ട് വർഷത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 ന് ദമ്പതികൾ തമ്മിൽ വഴക്കിട്ടതായും തുടർന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും സെഹോർ അഡീഷണൽ പോലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു.

'തീപിടുത്തത്തിനിടെ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ചതോടെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റു. ഓഗസ്റ്റ് 12 നാണ് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരാവസ്ഥയിലായ ഇവരെ ഭോപ്പാലിലേ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഓഗസ്റ്റ് 12 ന് ഭാര്യ മരിച്ചപ്പോൾ ഭർത്താവ് ഓഗസ്റ്റ് 16 ന് മരിച്ചു'. പൊലീസ് പറയുന്നു. കുടുംബത്തോട് ചോദിച്ചപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്ന് അവർ പറഞ്ഞു, വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരുന്നു. അത് ലഭിച്ചതോടെ ഈ വിവരം ഉറപ്പിക്കുകയായിരുന്നു എന്നും വ്യക്തമാക്കുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...