നാരങ്ങാവെള്ളം, റാഗി, മരുന്ന്; നൂറ്റി രണ്ടുകാരി കോവിഡിനെ തോൽപിച്ചത് ഇങ്ങനെ

subbamma
SHARE

കോവിഡിനെ മനക്കരുത്തു കൊണ്ടും ചിട്ടയായ ആഹാരക്രമം കൊണ്ടും നേരിട്ട് നൂറ്റി രണ്ടുകാരി. ആന്ധ്രാപ്രദേശിലെ മുമ്മനേനി സുബ്ബമ്മ ചിരിച്ചുകൊണ്ട് നിവർന്നുനിന്നപ്പോൾ കോവിഡ് തോറ്റോടി. വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിഞ്ഞാണ് സുബ്ബമ്മ കോവിഡിനെ തോൽപിച്ചത്. 

ഓഗസ്റ്റ് 21നാണ് കോവിഡ് പൊസിറ്റീവായത്. വീട്ടിലെ നാലു പേര്‍ കോവിഡ് പോസിറ്റിവ് ആയിരുന്നു. പ്രമേഹരോഗിയായ അറുപത്തിരണ്ടുകാരനായ മകനെ മാത്രമാണ് ആശുപത്രിയിലാക്കിയത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകളെല്ലാം കഴിച്ചെന്ന് സുബ്ബമ്മ പറയുന്നു. ഇതോടൊപ്പം റാഗി ഉപ്പുമാവും മധുരം ചേര്‍ത്ത നാരങ്ങാവെള്ളവും കഴിച്ചു. ചിക്കന്‍ കറിയും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ധാരാളമായി കഴിച്ചിരുന്നതായും സുബ്ബമ്മ പറഞ്ഞു. ഏതായാലും കൂടുതൽ ഊർജസ്വലയായി വീട്ടിൽ ഓടിനടക്കുകയാണ് ഇപ്പോൾ സുബ്ബമ്മ. 

MORE IN INDIA
SHOW MORE
Loading...
Loading...