പൂച്ച ചാടി; ടിവി മറിഞ്ഞു വീണു; രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

baby-07
പ്രതീകാത്മക ചിത്രം
SHARE

കിടന്നുറങ്ങുന്നതിനിടെ തലയിൽ ടിവി വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. മധർ മൊയ്ദീൻ - രേഷ്മ ദമ്പതികളുടെ മകൾ നസിയ ഫാത്തിമയാണു മരിച്ചത്. ടിവി വച്ചിരുന്ന മേശയ്ക്കു സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ. ഇതിനിടെ മേശപ്പുറത്തേക്കു പൂച്ച ചാടിയപ്പോഴുണ്ടായ കുലുക്കത്തിൽ ടിവി മറഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കിലുപാക്കിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

MORE IN INDIA
SHOW MORE
Loading...
Loading...