മേഘയ്ക്ക് ഇനി 'കുഞ്ഞ്' കൂട്ട്; കരിപ്പൂരിൽ മരിച്ച കോ–പൈലറ്റ് അഖിലേഷിന് കുട്ടി പിറന്നു

akhilesh-07
SHARE

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ– പൈലറ്റ് അഖിലേഷ് കുമാറിന്റെ ഭാര്യ മേഘ ആൺകുട്ടിക്ക് ജൻമം നൽകി. മഥുരയിലെ നയതി ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഖിലേഷിന്റെ അപകടമരണം കടുത്ത ആഘാതമാണ് മേഘയ്ക്ക് നൽകിയത്. തുടർന്ന് വിദഗ്ധ വൈദ്യസംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു യുവതി. ദിവസങ്ങൾക്കുള്ളിൽ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി

കഴിഞ്ഞ മാസം ഏഴാം തിയതിയാണ്  ദുബായിൽ നിന്നെത്തിയ എയർഇന്ത്യ വിമാനം കരിപ്പൂരിൽ ലാൻഡിങിനിടെ അപകടത്തിൽപ്പെട്ടത്. പൈലറ്റും കോ പൈലറ്റുമടക്കം വിമാനത്തിലുണ്ടായിരുന്നവരിൽ 18 പേർക്കാണ് ജീവഹാനിയുണ്ടായത്.

MORE IN INDIA
SHOW MORE
Loading...
Loading...