ലഹരിമരുന്ന് കേസ്; നിക്കി ഗൽറാണിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നു

sanjana-galrani
SHARE

ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട കേസില്‍ നടി നിക്കി ഗില്‍റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായ സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇവരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യത. രാഗിണി ദ്വിവേദിയെയും അറസ്റ്റിലായ മറ്റ് പ്രതികളെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തിന് പിന്നാലെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീളുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.

ഇതിനിടെ, വിശാഖപട്ടണത്ത് ലഹരിമരുന്നുമായി 3 മലയാളികള്‍ അറസ്റ്റിലായി‍. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കന്നഡ സിനിമ ലഹരിമരുന്നുറാക്കറ്റുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...