കോവി‍‍ഡ് പോസിറ്റിവായിട്ടും ഗ്ലൗസ് ധരിച്ചില്ല; ഗോവ മുഖ്യമന്ത്രിക്ക് വിമര്‍ശനം

goa-cm
SHARE

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടിൽ തന്നെ ചികിൽസയിലാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ക്വാറന്റീനില്‍ കഴിയവേ ഔദ്യോഗിക ഫയലുകള്‍ നോക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഫയല്‍ നോക്കുന്ന മുഖ്യമന്ത്രി മാസ്‌ക് ധരിച്ചിരുന്നെങ്കിലും കയ്യില്‍ ഗ്ലൗസ് ഇട്ടിട്ടുണ്ടായിരുന്നില്ല. കോവിഡ് പോസിറ്റീവായ ഒരാള്‍ കൈയില്‍ ഗ്ലൗസ് ധരിക്കാതെ ഫയല്‍ നോക്കുകയും ആ ഫയല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യുന്നത് അവര്‍ക്ക് കൂടി വൈറസ് പകരാന്‍ കാരണമാകില്ലേയെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയ ചോദ്യം.

ഗോവയിലെ അല്‍റ്റിനോയിലുള്ള വസതിയിലാണ് മുഖ്യമന്ത്രി തുടരുന്നത്. കോവിഡ് പോസിറ്റീവായിട്ടും സ്വന്തം കടമകളില്‍ അലംഭാവം വരുത്താന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെന്ന ക്യാപ്ഷനോടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിത്രം ഷെയര്‍ ചെയ്തത്.

MORE IN INDIA
SHOW MORE
Loading...
Loading...