വേണ്ടത് ‘സിങ്കം ഷോ’ അല്ല; യൂണിഫോമിനോട് ബഹുമാനം; ഐപിഎസ്സുകാരോട് മോദി

modi-ips-speech
SHARE

പൊലീസ് അതിമാനുഷികരാവുന്ന ‘സിങ്കം’ പോലുള്ള സിനിമകളിൽ ഉദ്യോഗസ്ഥർ പ്രചോദിതരാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പൊലീസുകാർക്ക് ആദ്യംതന്നെ ‘ഷോ’ കാണിക്കാനായിരിക്കും താൽപര്യം. പൊലീസ് എന്നതിന്റെ പ്രധാന കർത്തവ്യം മറന്നുപോകും. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമിയില്‍ നടന്ന 'ദിക്ഷാന്ത് പരേഡ് പരിപാടി'യില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊലീസിന്റെ 'മാനുഷികമുഖം' പുറത്തുവന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാമാന്യയുക്തിയുടെ പ്രാധാന്യം മറക്കാതെ തന്നെ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണമെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദുരന്തസമയത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൊലീസ് സേവനത്തിന് പുത്തന്‍ സ്വീകാര്യത നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

MORE IN INDIA
SHOW MORE
Loading...
Loading...