റഫാൽ വിമാനങ്ങൾ സൂക്ഷിക്കുന്ന വ്യോമതാവളം തകർക്കുമെന്ന് ഭീഷണി; ജാഗ്രത

rafale-ambala
SHARE

അംബാലയിലെ വ്യോമതാവളം തകർക്കുമെന്ന് ഭീഷണിക്കത്ത്. കത്ത് ആര് എഴുതിയതാണെന്ന്  വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്ക് കൊണ്ടുവന്ന അഞ്ച് റഫാൽ വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്നത്  ഇവിടെയാണ്. കത്തിന്റെ പശ്ചാത്തലത്തിൽ വ്യോമതാവളത്തിനുള്ള സുരക്ഷ ശക്തമാക്കി.

വ്യോമസേനയുടെ രണ്ടുപതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് അവസാനമിട്ടാണ് റഫാൽ വിമാനങ്ങൾ രാജ്യത്തെത്തിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് നിര്‍മാതാക്കള്‍. റഫാല്‍ പറത്താന്‍ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 59,000 കോടി രൂപയ്ക്ക് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടത്. 

MORE IN INDIA
SHOW MORE
Loading...
Loading...