കമല ഹാരിസിന് നാടിന്റെ അഭിവാദ്യം; പ്രാ‍ർത്ഥന നിറയുന്ന മന്നാർഗുഡി

kamala-wb
SHARE

അമേരിക്കന്‍ വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് അഭിവാദ്യമര്‍പ്പിച്ച് തമിഴ്നാട്ടിലെ അവരുടെ ജന്മഗ്രാമം. മന്നാര്‍ഗുഡിയില്‍ എവിടെനോക്കിയാലും കമലയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പൂജയുമാണിപ്പോള്‍. 

മന്നാര്‍ഗുഡിയിലെ പൈനാഗനാടു ഗ്രാമത്തിലെത്തിയാല്‍ ഒരു തിരഞ്ഞെടുപ്പിന്റെ പ്രതീതിയുണ്ട്. ഈ കാണുന്ന കൊടിതോരണങ്ങളും ബാനറുകളുമൊക്കെ ഗ്രാമീണരുടെ പ്രാര്‍ത്ഥനകളാണ്. അവരുടെ സ്വന്തം സുശീലയുടെ മകള്‍ വളര്‍ന്ന് ഇപ്പൊ  അമേരിക്കന്‍ വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു 

എന്നത് അവര്‍ക്ക് അഭിമാനവും ആവേശവുമാണിപ്പോള്‍. മന്നാര്‍ഗുഡിയെ കമല ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുന്നു എന്നാണ് അവരുടെ പക്ഷം. 

കമലയുടെ അമ്മയും അവരുടെ കുടുബവും എന്നും പ്രാര്‍ത്ഥിക്കാനെത്തിയിരുന്ന മന്നാര്‍ഗുഡിയിലെ ഈ അമ്പലത്തിലേക്ക് കമല ഒരിക്കല്‍ സംഭാവന നല്‍കിയിരുന്നു.അതുകൊണ്ട് കമലയുടെ പേര് ഇവിടെ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. മന്നാര്‍ഗുഡിക്ക് പുറമേ രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിലും പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്. കമലയുടെ ജയം മുഴുവന്‍ ഇന്ത്യയുടെയും ജയമാണെന്ന് ക്ഷേത്രപൂജാരി അനന്തപത്മനാഭശര്‍മ പറയുന്നു. 

കമലയുടെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റുകളുടെ മാത്രമല്ല അമേരിക്കയിലെ ഇന്ത്യന്‍ വംശജരേയും ആവേശത്തിലാക്കിയിട്ടുണ്ട്. ആ ആവേശം വോട്ടാക്കിമാറ്റാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ബൈഡനും സംഘവും.

MORE IN INDIA
SHOW MORE
Loading...
Loading...