രാജസ്ഥാനില്‍ തന്ത്രം ഏറ്റില്ല; മോദി–ഷാ നീക്കത്തിന് തടയിട്ടത് വസുന്ധര?; അടവ്

modi-shah-rajasthan
SHARE

മധ്യപ്രദേശിൽ പയറ്റിയ അതേ തന്ത്രം രാജസ്ഥാനിലും വിജയം കാണുന്നു എന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് ബിജെപിക്ക് രാജസ്ഥാനില്‍ കാര്യങ്ങൾ കൈവിട്ടുപോയത്. ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയെ പോകാതെ സച്ചിൻ പൈലറ്റ് കോൺഗ്രസിനൊപ്പം തന്നെ ഉറച്ചുനിൽക്കുന്നു. രാജസ്ഥാൻ വീണ്ടും കയ്യിലായെന്ന ധാരണയിൽ സന്തോഷിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന് തിരിച്ചടിയായി സച്ചിന്റെ ഈ മനം മാറ്റം. മോദി–ഷാ തന്ത്രം പൊളിച്ചതിന് പിന്നിൽ വസുന്ധരയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സച്ചിനെ ഒപ്പം കൂട്ടി അശോക് ഗെലോട്ടിനെയും കോൺഗ്രസിനെയും താഴെയിറക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് വസുന്ധര ആയിരുന്നില്ല. ഈ നീക്കങ്ങളിലെങ്ങും വസുന്ധരയുടെ പേരു പോലും കേട്ടിരുന്നില്ല. പൂർണമായും കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തിയ നീക്കം. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെയാണ് ബിജെപി വിശ്വസിച്ചത്. എന്നാൽ ഷെഖാവത്തിനെക്കാൾ സംസ്ഥാനത്ത് കരുത്ത് വസുന്ധരയ്ക്ക് തന്നെയെന്ന്, പെളിഞ്ഞ ഈ നീക്കം ഉറപ്പിക്കുന്നു.

മധ്യപ്രദേശില്‍ വിമത ശബ്ദം ഉയർത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ കൂട്ടുപിടിച്ച് കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താൻ മുന്നിൽ നിന്നത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെയായിരുന്നു. എന്നാൽ രാജസ്ഥാനിൽ ഇതായിരുന്നില്ല കാഴ്ച. കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ വലിയ ഉൽസാഹം വസുന്ധര കാണിച്ചില്ല. തന്നെ മാറ്റിനിർത്തി കേന്ദ്രനേതൃത്വം നടത്തിയ നീക്കങ്ങളിൽ അവരുടെ അസംതൃപ്തിയായിരുന്നു ഇതിന്റെ പിന്നിൽ. മധ്യപ്രദേശില്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ഏഴ് എംഎല്‍എമാരുടെ പിന്തുണ മതിയായിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ കൂടുതല്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്തേണ്ടിയിരുന്നതും കടുത്ത വെല്ലുവിളിയായതോടെ മധ്യപ്രദേശ് ആവർത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. 

രണ്ടു തവണ മുഖ്യമന്ത്രിയായ വസുന്ധര ഇപ്പോഴും സംസ്ഥാനത്തെയും പാർട്ടിയിലെയും ഏറ്റവും ജനസമ്മിതിയുള്ള നേതാവാണെന്ന് കേന്ദ്രനേതൃത്വത്തിന് മുന്നിൽ അവർ ഒരിക്കൽ കൂടി തെളിയിക്കുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...