എയര്‍ ഇന്ത്യ വാങ്ങാന്‍ ടാറ്റായ്ക്ക് പദ്ധതി; പങ്കാളികളാകാന്‍ ആളേറെ: റിപ്പോര്‍ട്ട്

tata-air
SHARE

നഷ്ടത്തിലായ എയര്‍ ഇന്ത്യ വാങ്ങാന്‍ പദ്ധതിയിട്ട് ടാറ്റാ ഗ്രൂപ്പ്. എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാൻ ടാറ്റാ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. എയർ ഇന്ത്യയുടെ ലേലത്തിനായുളള പ്രത്യേക ഉദ്ദേശ്യ കമ്പനിയിൽ ന്യൂനപക്ഷ ഓഹരി വിഹിതവും ടാറ്റാ ഗ്രൂപ്പ് ധനകാര്യ പങ്കാളികൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എയർ ഇന്ത്യയ്ക്കായുളള ലേലത്തിന് താൽപര്യ പത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും യുഎസ് ആസ്ഥാനമായുള്ള ഫണ്ടുകളും ഉൾപ്പെടെയുളളവർ ടാറ്റയുമായി ധനകാര്യ പങ്കാളിത്തത്തിന് ശ്രമിക്കുന്നതായാണ് സൂചന. എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നതിലെ മുന്‍കാല പരിചയവും ടാറ്റയ്ക്ക് മുതല്‍ക്കൂട്ടാണ്. വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നീ രണ്ട് എയർലൈനുകൾ ടാറ്റയുടേതായി ഉണ്ട്. മാത്രമല്ല മികച്ച ട്രാക്ക് റെക്കോർഡുമുളള ടാറ്റയുടെ പങ്കാളികളാകാൻ മിക്ക വ്യവസായ- ധനകാര്യ ഫണ്ടുകൾക്കും താൽപര്യമുളളതായാണ് റിപ്പോർട്ട്. 

ടാറ്റാ ഗ്രൂപ്പിന് ലഭിക്കുന്ന വിവിധ ധനകാര്യ ഓഫറുകളിൽ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കും. ഇഒഐ സമർപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...