‘2020 കഴിയാന്‍ കാത്തിരിക്കുന്നു’; സ്മൃതിയുടെ ട്രോള്‍: രസികത്തിയെന്ന് പ്രതികരണം

smrithi-irani
SHARE

2020 ഒരു ദുരന്ത വര്‍ഷമായാണ് ഇപ്പോള്‍ മിക്കവരും കണക്കാക്കുന്നത്. തുടര്‍ച്ചയായ ദുരിതങ്ങള്‍ കാരണം ജനം പൊറുതി മുട്ടിയിരിക്കുന്നു. ഈ വര്‍ഷമൊന്നു കഴിഞ്ഞു കിട്ടാന്‍ വേണ്ടിയാണ് മിക്കവരും കാത്തിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വാദങ്ങളിലൊന്ന്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പങ്കുവച്ചിരിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

സ്മൃതിയുടെ തന്നെ വിവിധ ഭാവങ്ങളിലുള്ള അഞ്ച് ഫോട്ടോകള്‍ ചേര്‍ത്തുവച്ച ഒരു കൊളാഷാണ് പങ്കുവച്ചിരിക്കുന്നത്. '2020–ന്റെ അവസാനത്തിനായി കാത്തിരിക്കുന്നത് ഇങ്ങനെ' എന്ന തലക്കെട്ടും നല്‍കിയിരിക്കുന്നു. ഓരോ സാധാരണക്കാരനും ചിന്തിക്കുന്നതാണ് ട്രോള്‍ രൂപത്തില്‍ സ്മൃതി പങ്കുവച്ചിരിക്കുന്നതെന്നാണ് പോസ്റ്റിന് വരുന്ന പ്രതികരണങ്ങള്‍.

നിങ്ങളുടെ നര്‍മബോധം ഇഷ്ടപ്പെടുന്നുവെന്നും രാഷ്ട്രീയക്കാരിയിലെ രസികത്തി നിങ്ങളാണെന്നുമാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്. പ്രമുഖരടക്കം നിരവധിപ്പേരാണ് സ്മൃതിയുടെ ഈ പോസ്റ്റിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്. 

View this post on Instagram

When you are waiting for 2020 to end 🤦‍♀️😏

A post shared by Smriti Irani (@smritiiraniofficial) on

MORE IN INDIA
SHOW MORE
Loading...
Loading...