ഗുജറാത്തില്‍ പ്രമുഖ ബിജെപി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി

bjp-congress-flag-new
SHARE

ഗുജറാത്തിലെ പ്രമുഖ ബിജെപി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി. 2004ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ബാബുഭായ് വർധയാണ് ഇന്നലെ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയത്. വൽസാദ് ജില്ലിയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കപ്രദ മണ്ഡലത്തിൽ ഇദ്ദേഹം കോൺഗ്രസ് സ്ഥാനാർഥി ആകുമെന്നാണ് സൂചന.

രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥലം എംഎൽഎയായിരുന്ന ജിത്തുഭായ് ചൗധരി കോൺഗ്രസ് വിട്ടി ബിജെപിയിലേക്ക് പോയിരുന്നു. വര്‍ളി ഗോത്ര സമുദായ സംഘടനയുടെ ജില്ലാ അധ്യക്ഷനാണ് ബാബുബായ് വര്‍ധ. 

കപ്രദ മണ്ഡലത്തിലെ 60 ശതമാനം ജനസംഖ്യ ഈ സമുദായത്തില്‍ നിന്നുള്ളവരാണ്. ഇതു മുന്നിൽ കണ്ടാണ് കോൺഗ്രസ് നീക്കം.

MORE IN INDIA
SHOW MORE
Loading...
Loading...