പ്രണബ് മുഖര്‍ജി വെന്‍റിലേറ്ററിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നു

pranab
SHARE

ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രണബ് മുഖര്‍ജിയുടെ തലച്ചോറില്‍ രക്തം കട്ട പിടിച്ചത് ശക്ത്രക്രിയയിലൂടെ വിജയകരമായി നീക്കിയിരുന്നു. പ്രണബിന് വെന്‍റിലേറ്റര്‍ സഹായം നല്‍കിവരുന്നുണ്ടെന്നും ഡല്‍ഹി റിസര്‍ച്ച് ആന്‍റ് റഫറല്‍ സൈനിക ആശുപത്രി അറിയിച്ചു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ മുന്‍ രാഷ്ട്രപതിക്ക് കോവിഡും സ്ഥീരികരിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...